Kerala News

2023 ലെ ഗോൾഡൻ ഫിൻടെക് പുരസ്കാരം അദീബ് അഹമ്മദിന്

2023 ലെ ​ഗോൾഡൻ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എംഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അ​ഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ​ഗോൾഡൻ ഫിൻടെകിന്റെ ആ​ഗോള തലത്തിലെ ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ​ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രം​ഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരി​ഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ​ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സന്നിഹിതയായിരുന്നു.

മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലകളിൽ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നും 300 ഓളം ശാഖകൾ വഴി രാജ്യ അതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും, ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് നടത്തിയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു. ആ​ഗോള തലത്തിൽ തന്നെ ജിസിസി പേയ്മെന്റ് സിസ്റ്റം അതിവേ​ഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോർഡർ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം വൺ 97 പ്രസിഡന്റും സിഒഒയുമായ ബവേഷ് ​ഗുപ്ത ഫിൻടെക് ലീഡർ ഓഫ് ദി ഇയർ പുരസ്കാരവും, വോൾട്ട് ഫൗണ്ടറും സിഇഒയുമായ ടോം ​ഗ്രീൻവുഡ് ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ യൂറോപ്പ്, സെറോദ സിടിഒ കൈലാസ് നാഥ് ഫിൻടെക് സിടിഒ ഓഫ് ദി ഇയർ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!