പുതുപ്പളളിയിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങിയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് യുഡിഎഫിന് ലഭിച്ചുട്ടുണ്ടാവേണ്ടതാണ് അതല്ലെങ്കിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുതുപ്പള്ളിയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും, സർക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകും പുതുപ്പള്ളിയിലേത് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. താഴെത്തട്ടിലെ കണക്കുകളെല്ലാം കിട്ടിയിട്ടുണ്ട്. ബി.ജെ.പിക്ക് പത്ത്- പത്തൊന്‍പതിനായിരം വോട്ട് പുതുപ്പള്ളിയിൽ ഉണ്ട് ആ വോട്ട് യു.ഡി.എഫ്. വാങ്ങിയോ എന്ന് നല്ല സംശയമുണ്ടെന്നും. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ എന്നും എംവി ഗോവിന്ദൻ പറഞ്ഞു
ചാണ്ടി ഉമ്മൻ ബിജെപിയുടെ വോട്ട് വാങ്ങിയെന്ന് സംശയം; എംവി ഗോവിന്ദൻ

