National News

ഉദയനിധി സ്റ്റാലിൻ ദക്ഷിണേന്ത്യയുടെ പപ്പു; പരിഹാസവുമായി കെ അണ്ണാമലൈ

ഉദയനിധി സ്റ്റാലിന് രാഹുൽ ഗാന്ധിയുമായി നല്ല സാമ്യമുണ്ടെന്നും ദക്ഷിണേന്ത്യയുടെ പപ്പുവാണെന്നും ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ.രാഹുൽ ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’വാകുമ്പോൾ ദക്ഷിണേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’ ഉദയനിധിയാനിന്നാണ് അണ്ണാമലയുടെ പരിഹാസം .
സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ മോദി സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകളോട് നല്ല സാമ്യമുള്ളതാണെന്നും കെ. അണ്ണാമലൈ പറഞ്ഞു. ഒരു മതത്തിന് നേരെയുള്ള സംഘടിത ആക്രമണമാണ് തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഉദയനിധി സ്റ്റാലിൻ നടത്തിയത് വംശഹത്യയ്‌ക്കുള്ള ആഹ്വാനമാണെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇത്തരം വാചകകസർത്തുകൾ അവർക്ക് തന്നെ ദോഷം ചെയ്യും.ഐഎൻഡിഐഎ സഖ്യത്തിൽ ഡിഎംകെ വോട്ടിംഗ് അടിത്തറ ഇതിനകം തന്നെ വെറും അഞ്ച് ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നും ഉദയനിധി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!