ഡല്‍ഹിയില്‍ 85കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസില്‍ 85-കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതി ആകാശി(28)നെ പോലീസ് പിടികൂടിയത്.ഷുകുര്‍പുര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന വയോധികയെ ആകാശ് ബലാത്സംഗം ചെയ്തു. ഇയാള്‍ വയോധികയെ മര്‍ദിക്കുകയും ചുണ്ട് ബ്ലേഡ് കൊണ്ട് മുറിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന്‍ അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.
आज दिल्ली में इंसानियत तार तार हो गई !
— Swati Maliwal (@SwatiJaiHind) September 1, 2023
शकुरपुर में सुबह 4 बजे 85 साल की अम्मा के साथ उनकी झुग्गी में घुसकर रेप किया गया। उनसे मिलके घाव देखके रूह काँप गई। 8 महीने की बच्ची या 85 साल की अम्मा, सब हैवानियत के शिकार हैं।
पुलिस को नोटिस जारी कर गिरफ़्तारी की माँग रखी है! pic.twitter.com/42U5C4E71U