കായംകുളം പോലീസ് സംഘത്തിന് നേരെ ചിന്നക്കനാലിൽ ആക്രമണം. ആക്രമണത്തിൽ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. വയറിൽ കുത്തേറ്റ് ഗുരുരതാവസ്ഥയിലായ സിപിഒ ദീപകിനെ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസത്രക്രിയക്ക് വിധേയനാക്കി.
എസ് ഐ അടക്കം അഞ്ച്പോലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പൊലീസുകാര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.
പുലര്‍ച്ച രണ്ട് മണിക്കാണ് സംഭവം നടന്നത്. ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ പ്രതികളെ തേടി പോയതായിരുന്നു സംഘം. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവരെത്തി ആക്രമക്കുകയായിരുന്നു. കസ്റ്റയിലെടുത്ത പ്രതികളെ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോയി.

