Kerala News

ഡ്രൈവിങ്ങിനിടെ അഭ്യാസപ്രകടനം; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്

കാലടി അങ്കമാലി റൂട്ടിലെ ബസിനുള്ളിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പെരുമ്പാവൂർ പോലീസ്. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി ബസ് ഓടിക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിച്ചത്. എയ്ഞ്ചല്‍ എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ജോയലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യാത്രക്കാരുടെ ജീവന്‍ കയ്യില്‍ വച്ചുകൊണ്ടാണ് അങ്കമാലി കാലടി റൂട്ടില്‍ സര്‍വീസ് നടത്തിയ എയ്ഞ്ചല്‍ എന്ന സ്വകാര്യബസ്സില്‍ ഡ്രൈവര്‍ അഭ്യാസപ്രകടനം നടത്തിയത്. ബസ്സിനുള്ളില്‍ ഉറക്കെ പാട്ട് വെച്ചുകൊണ്ട് ഡ്രൈവര്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ക്ക് ബസ്സിലെ മറ്റു ജീവനക്കാര്‍ കയ്യടിച്ചാണ് പ്രോത്സാഹനം നല്‍കിയത്. ജീവനക്കാരുടെ ഈ അഭ്യാസപ്രകടനം ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഒരാളാണ് പകര്‍ത്തിയത്.

സര്‍വീസ് പൂര്‍ത്തിയാക്കിയെത്തിയ ബസ് അങ്കമാലിയില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറുടെ ഉള്‍പ്പെടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികള്‍ ഇന്നുതന്നെ ആരംഭിക്കുമെന്ന് ആര്‍ടിഒ ആനന്ദകൃഷ്ണന്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!