Kerala kerala politics

‘ഒന്നിനും മറുപടിയില്ല, മുഖ്യമന്ത്രി ഒളിച്ചോടുന്നു ‘ : വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോട്ടം നടത്തുന്നെന്ന് പ്രതിപക്ഷ നേതാവ് വി‍‍ഡി സതീശൻ. അഴിമതിയിൽ വീണു കിടക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ‍‌ഡി സതീശൻ ആരോപിച്ചു. ഒന്നിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മാധ്യമങ്ങളെ കാണാനും തയ്യാറാവുന്നില്ല. ഗുരുതരമായ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നിവയൊക്കെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ഓണക്കാലത്ത് കിറ്റ് നൽകാൻ സാധനങ്ങൾ ഇല്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കാർഷിക മേഖല മുഴുവനും പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദേശാഭിമാനി മഞ്ഞപ്പത്രം ആണ്. എല്ലാവരെയും കുറിച്ച് അപവാദങ്ങൾ ഉണ്ടാക്കുകയാണ് ദേശാഭിമാനി. ഉമ്മൻചാണ്ടിയെയും കുടുംബത്തെയും ആക്രമിക്കുകയാണ്. മോശം പ്രതികരണം ആണ് പത്രം നടത്തുന്നത്. കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന പെൺകുട്ടിയെ പോലും വെറുതെ വിടുന്നില്ല. സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ ആണ് ആക്രമണത്തിന് പിന്നിൽ. ചാണ്ടി ഉമ്മന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം ലഭിക്കും’; വി ഡി സതീശൻ പറഞ്ഞു.

ഗുരുതരമായ ക്രമക്കേടാണ് സിപിഐഎം സംസ്ഥാന സമിതി എസി മൊയ്തീനെതിരെ ഉണ്ടായിരിക്കുന്നത്. അപകടകരമായ രീതിയിലാണ് സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടത്തിയത്. ബാങ്ക് തട്ടിപ്പിൽ കൂടുതൽ നേതാക്കൾക്ക് നേതാക്കൾക്ക് പങ്കുണ്ട്. വീണ വിജയന്റെ കാര്യത്തിൽ കോൺഗ്രസ് ഒരു ഓഡിറ്റും നടത്തിയിട്ടില്ല. വീണ വിജയനെ കോൺ​ഗ്രസ് അധിക്ഷേപിച്ചിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!