Kerala kerala politics

എം.വി ​ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ.സുധാകരൻ ഇന്ന് മൊഴി നൽകും

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം. ഇതിനെതിരെയാണ് സുധാകരൻ അപകീർത്തിക്കേസ് നൽകിയത്.

ദേശാഭിമാനിക്കെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെയും മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!