Kerala kerala politics

സംസ്ഥാന ഭാഗ്യക്കുറി പൊതുമേഖലക്ക് ശക്തി പകരുന്നു: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന ഭാഗ്യക്കുറി കേരളത്തിന്റെ പൊതുമേഖലയെ ശാക്തീകരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിത കർമസേന അംഗങ്ങൾക്ക് സമ്മാന തുക കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷത്തോളം ആളുകളുള്ള തൊഴിൽ മേഖലയാണ് ലോട്ടറി. കൂടുതൽ പേരിലേക്ക് സമ്മാനങ്ങൾ എത്തുന്ന രീതിയിലാണ് ഓണ ബമ്പർ ഭാഗ്യക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. ഹരിത കർമ സേന അംഗങ്ങൾക്ക് ലഭിച്ച മൺസൂൺ ബമ്പർ ഒന്നാം സമ്മാനം അർഹതയുള്ള കൈകളിലാണ് എത്തിയതെന്ന സന്തോഷമുണ്ട്. 11 പേർ ചേർന്നെടുത്ത ടിക്കറ്റെന്ന നിലയിൽ ഇത് വിശ്വാസത്തിന്റെയും ടീം വർക്കിന്റെയും വിജയമാണെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിനായി പ്രയത്‌നിക്കുന്ന കേരളത്തിന്റെ ശുചിത്വ സേനയാണ് ഹരിതകർമസേനയെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഭാഗ്യക്കുറി സമ്മാനം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾക്ക് ലഭിക്കുമ്പോൾ 33,000 ത്തോളം വരുന്ന മുഴുവൻ ഹരിതകർമസേന അംഗങ്ങളും തദ്ദേശസ്വയംഭരണ വകുപ്പും സന്തോഷത്തിൽ പങ്കു ചേരുന്നുവെന്ന് മന്ത്രി പറഞ്ഞു. ശരിയായ രീതിയിൽ തുക വിനിയോഗിക്കുന്നതിൽ സമ്മാന ജേതാക്കൾ ജാഗ്രത പുലർത്തണമെന്നും ഏറ്റവും സന്തോഷകരമായ ഓണം ആശംസിക്കുന്നതായും അധ്യക്ഷപ്രസംഗത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരം ഗോർക്കി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ബാലഗോപാൽ സമ്മാന തുക ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറി. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളായ പാർവതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി വിജയൻ, ചന്ദ്രിക, ശോഭ, കാർത്യായനി, കുട്ടിമാളു, ബേബി എന്നിവർ തുക ഏറ്റുവാങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!