പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ ഹാജരായി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അഴിമതി നടത്തണമെങ്കിൽ തനിക്ക് പണ്ടേ നടത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രിയായിരുന്നപ്പോൾ എത്രയോ ഓഫറുകൾ വന്നതാണ്. അതിനൊന്നും താൻ വഴങ്ങിട്ടില്ല. അഞ്ചുറുപ്പികയുടെ അഴിമതി കാട്ടിയെന്ന് പറയാന്‍ സാധിക്കുമോ. എനിക്ക് പണം ഉണ്ടാക്കണമായിരുന്നെങ്കില്‍ ഇതിനകം എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അന്യന്റെ കാശുകൊണ്ട് ഇതുവരെ ജീവിച്ചിട്ടില്ല. അതുകൊണ്ട് യാതൊരു ആശങ്കയുമില്ല, അദ്ദേഹം പറഞ്ഞു.തന്നെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. തന്റെ കുടുംബത്തിലെ ആർക്കും ഇ ഡി ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും ഇനി കിട്ടിയാലും കുഴപ്പമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തുറന്നുപറച്ചിൽ നടത്തുമെന്ന കെ മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണമെന്നും കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും കെ സുധാകരൻ പറഞ്ഞു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് വിജയം നേടുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും കെ സുധാകരൻ പറഞ്ഞു.
പണം ഉണ്ടാക്കണമായിരുന്നെങ്കില്‍ ഇതിനകം എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്;’അന്യന്റെ കാശുകൊണ്ട് ജീവിച്ചിട്ടില്ലെന്ന് സുധാകരൻ

