Local

പടനിലം ഗവ. എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി എ.സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു

കുന്ദമംഗലം പഞ്ചായത്തിലെ പടനിലം ഗവ. എല്‍പി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്ന നിക്ഷേപങ്ങള്‍ ഭാവിലേക്കുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സ്‌കൂളായാലും നാടിന്റെ ശ്രദ്ധയുണ്ടാകണം. ഏവര്‍ക്കും ദുഖമുണ്ടാക്കിയ സംഭവമാണ് സുല്‍ത്താന്‍ബത്തേരിയിലുണ്ടായത്. സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പൊതുവിദ്യാല സംരക്ഷണ യജ്ഞം ഉണ്ടാക്കിയ നേട്ടം തമസ്‌കരിക്കാന്‍ ഇടവരരുത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തുണ്ടായ ഗുണപരമായ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ഈ ഒരു സംഭവത്തോടെ ചിലരുടെ ഭാഗത്തു നിന്നുണ്ടായി. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
പൊതുവിദ്യാല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി ടി എ റഹിം എംഎല്‍എ പ്രത്യേക താല്‍പ്പര്യമെടുത്ത് അനുവദിച്ച 87 ലക്ഷം ഉപയോഗിച്ചാണ് ആറ് ക്ലാസ് മുറികള്‍ അടങ്ങിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് 12 സെന്റ് സ്ഥലമാണ് വാങ്ങി നല്‍കിയത്. 
ഉദ്ഘാടന ചടങ്ങില്‍ പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല പദ്ധതി സമര്‍പ്പണം എം കെ രാഘവന്‍ എംപി നിര്‍വഹിച്ചു. സ്‌കൂളിന് നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവര്‍ നല്‍കിയ ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഏറ്റുവാങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, മുന്‍ എംഎല്‍എ യു സി രാമന്‍, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കോയ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആഷിഫ റഷീദ്, ടി കെ ഹിതേഷ്‌കുമാര്‍, ടി കെ സൗദ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു സി ബുഷ്റ, കോഴിക്കോട് ഡിഡിഇ വി.പി മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പടനിലം, പി പവിത്രന്‍, ടി കെ സീനത്ത്, ഷമീന വെള്ളക്കാട്ട്, ഷൈജ വളപ്പില്‍, എ കെ ഷൗക്കത്ത്, പ്രധാനധ്യാപകന്‍ സി കെ സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.  

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!