സർക്കാരിനെ വിമർശിച്ചാൽ വേട്ടയാടുന്ന നിലപാടാണ് നിലവിലുള്ളതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങളെ താൻ ഭയപ്പെടുന്നില്ല. വേട്ടയാടിയാലും മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല ഇനിയങ്ങോട്ട് യുദ്ധം.വിജിലൻസ് കേസ് കൊണ്ട് വേട്ടയാടാമെന്ന് സർക്കാർ കരുതണ്ട.വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.പിണറായിയുടെ കയ്യിലും അദ്ദേഹത്തിൻറെ സുഹൃത്തായ മോദിയുടെ കയ്യിലുമാണ് രാജ്യത്തെ മുഴുവൻ അന്വേഷണം ഏജൻസികളും. ഏത് അന്വേഷണവും നടന്നോട്ടെ. താന്‍ ഭയപ്പെടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കില്ല;ഇനിയങ്ങോട്ട് യുദ്ധം

