Kerala News

അത്താഴക്കുന്നിൽ പോലീസിനെ പൂട്ടിയിട്ട് ആക്രമിച്ച കേസ്; നാല് പേർ കൂടി പിടിയിൽ

കണ്ണൂർ അത്താഴക്കുന്നിൽ പോലീസിനെ ആക്രമിച്ച കേസിൽ നാല് പേർ കൂടി പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീർത്ത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

അത്താഴക്കുന്നിലെ ഒരു ക്ലബിൽ മദ്യപിക്കുകയായിരുന്ന യുവാക്കളെ സംശയാസ്‌പദമായ രീതിയിൽ കണ്ട പൊലീസ് അവരെ ക്ലബ്ബിനകത്ത് കയറി ചോദ്യം ചെയ്തു. ഇതോടെ വാക്കേറ്റമായി. ഈ സമയം ക്ലബ്ബിന് പുറത്തുണ്ടായ മറ്റൊരു യുവാവ് പുറത്തുനിന്ന്‌ വാതിൽ പൂട്ടുകയായിരുന്നു. ഇതോടെ അകത്തുണ്ടായിരുന്ന സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ്‌ ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ പൂട്ട് തകർത്താണ് പൊലീസുകാരെ പുറത്തിറക്കിയത്.

ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ സി എച്ച് നസീബ് സിപിഒ അനീസ് എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഘത്തിലുണ്ടായിരുന്ന എസ്ഐ സവ്യ സച്ചി, സിപിഒ സുമേഷ്, സുകേഷ് എന്നിവരെയും പ്രതികൾ ആക്രമിച്ചിരുന്നു. കുഞ്ഞിപ്പള്ളി സ്വദേശികളായ കെ അഖിലേഷ്, ടി അഭയ്, പി എം അൻസീർ എന്നിവരെ സംഭവ സ്ഥലത്തു വച്ച് തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!