Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടൻ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഇങ്ങനെ പുറത്തു നിന്ന് വെെ​ദ്യുതി വാങ്ങേണ്ടി വന്നാൽ സ്വാഭാവികമായിട്ടും വെെദ്യുതി നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നും ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറ‍ഞ്ഞു.

വെെദ്യുതിക്ഷാമം രൂക്ഷമായതിനാൽ സ്വാഭാവികമായും വെെ​ദ്യുതി നിരക്ക് ഉയരുമെന്നും കൂടാതെ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങിയാൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ പറ്റുമെന്നുമാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് വെെ​ദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തു നിന്ന് വെെദ്യുതി വാങ്ങുന്നതിനായി നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. അധികം വെെകാതെ തന്നെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു. ജലവൈദ്യുതി പദ്ധതികള്‍ പ്രാവര്‍ത്തികമായി കഴിഞ്ഞാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടും. കൂടാതെ, പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ വൈദ്യുതി പുറത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!