Kerala News

സി എച്ച് ഫ്ലൈ ഓവർ പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കും-  മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഓണക്കാലത്തെ ഗതാഗത തിരക്ക് കണക്കിലെടുത്ത് നഗര ഹൃദയത്തിന്റെ ഭാഗമായ സിഎച്ച് ഫ്ലൈ ഓവർ പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സിഎച്ച് ഫ്ലൈ ഓവർ പാലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സി.എച്ച് ഫ്ലൈ ഓവറിന് 4.47 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പാലത്തിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ച് ഒക്ടോബറിൽ പാലം നാടിന് സമർപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് സിറ്റി ഡിസിപി കെ.ഇ ബൈജു, എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് സി.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈനി എൻ.വി, അസിസ്റ്റന്റ് എഞ്ചിനീയർ അമൽജിത്, കോൺട്രാക്ടർ അനിൽ, ഓവർസിയർ ജിതിൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!