നാളികേര ഉത്പാദനത്തിൽ വർധനവ് ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഹൈബ്രിഡ് തെങ്ങിൻതൈകളുടെ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 250 രൂപ വിലയുള്ള ഹൈബ്രിഡ് തെങ്ങിൻതൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്തു. ചടങ്ങിൽ കേര സമിതി കൺവീനർ അബ്ദുൽ ജബ്ബാർ കുളത്തിങ്കൽ, കൃഷി ഓഫീസർ മുഹമ്മദ് പി.എം, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

