Kerala News

പുതിയ മദ്യ നയം കള്ള് വ്യവസായത്തെ തകർക്കും; എതിർപ്പുമായി എഐടിയുസി

മന്ത്രി സഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ എഐടിയുസി. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് കള്ള് വ്യവസായത്തെ തകർക്കുമെന്ന് എഐടിയുസി പറഞ്ഞു. ‘ടോഡി’ ബോർഡ് മൗനം പാലിക്കുന്നതായും എഐടിയുസി വിമർശിച്ചു.

പുതിയ മദ്യനയത്തിൽ ഭേദഗതികൾ ആവശ്യമാണ്. കള്ള് വ്യവസായത്തെ തകർക്കുന്ന മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. കള്ള് ചെത്തു മേഖലയെ പൂർണമായും തഴഞ്ഞു. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. സംസ്ഥാനത്ത് രജിസ്‌ട്രേഡ് തൊഴിലാളികളുണ്ട്. അവർക്ക് മാത്രമേ ചെത്താൻ അവകാശമുള്ളൂ എന്നും എഐടിയുസി ഉന്നയിക്കുന്നു.

‘ടോഡി’ ബോർഡ് എന്ന ആശയത്തിൽ മദ്യനയം അകലം പാലിക്കുന്നുവെന്നും എഐടിയുസി വിമർശനം ഉന്നയിക്കുന്നു. സംസ്ഥാനതലത്തിൽ പ്രതിഷേധ പരിപാടികളിലേക്ക് പോകാനാണ് എഐടിയുസി തീരുമാനം. നാളെ പ്രാദേശികതലത്തില്‍ സമരം. സംസ്ഥാന കണ്‍വെന്‍ഷന്‍ അടുത്തമാസം 11ന് ചേരും. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!