Local

അറിയിപ്പുകള്‍

നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ ഉദ്ഘാടനം ഡിസംബര്‍ നാലിന് 

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരള’ം 90 ദിന തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവിലെ 11 ന് ബാലുശ്ശേരി ഗോകുലം കോളേജില്‍ നടക്കും. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 
കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ, അംഗനവാടി, ആശാവര്‍ക്കര്‍മാര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചുള്ള വിപുലമായ കാമ്പയിന്‍ പരിപാടികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ബാലുശ്ശേരിയില്‍ ഘോഷയാത്രയോടു കൂടിയാണ് പരിപാടി നടക്കുക. യോഗത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ ജയപ്രകാശ്, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പേരാമ്പ്ര ഐ.എഫ്.സി.എം കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവ്

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോസിക്യൂട്ടര്‍ ഐ എഫ് സി എം കോടതി രണ്ടില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ നവംബര്‍ 30 നകം കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. പരിഷ്‌കരിച്ച റൂള്‍ 12 ന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോസിക്യൂഷന്റെ പ്രത്യേക ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും നിയമനം. 

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതി പവൃത്തികള്‍ക്ക് യോഗ്യതയുളള കരാറുകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഇ.ടെണ്ടര്‍ വിശദാംശങ്ങള്‍ പന്തലായനി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇ.ടെണ്ടര്‍ വെബ്‌സൈറ്റില്‍ ലഭ്യമാവുന്ന തീയതി നവംബര്‍ 27 ന് വൈകീട്ട് അഞ്ച് മുതല്‍. സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ മൂന്ന് വൈകീട്ട് അഞ്ച് വരെ.  വിശദ വിവരങ്ങള്‍ക്ക് etenders kerala gov.in  ഫോണ്‍: 0496 2620305.

ഇടെണ്ടര്‍/ക്വട്ടേഷന്‍

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നു ഇ.ടെന്‍ഡര്‍/ ക്വട്ടേഷന്‍ ക്ഷണിച്ചു.  ഇ ടെണ്ടര്‍ – 4 എണ്ണം. ഇ- ടെന്‍ഡര്‍ വെബ്സൈറ്റിയില്‍ ലഭ്യമാകുന്ന തിയ്യതി  നവംബര്‍  28 ന് വൈകീട്ട് അഞ്ച് മണി.  അവസാന  തിയ്യതി  ഡിസംബര്‍ ആറ്  വൈകീട്ട് അഞ്ച് മണി. ഇ- ടെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ etenderskerala.gov.in ലഭ്യമാണ്. ഫോണ്‍ : 0496 2630800
ക്വട്ടേഷന്‍  – 2 എണ്ണം, ക്വട്ടേഷന്‍ ഫോം വില്‍ക്കുന്ന തീയതി നവംബര്‍ 29 ന് ഉച്ചയ്ക്ക് ഒരു മണി. ക്വട്ടേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 29 ന് മൂന്ന് മണി വരെ.

ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് നിയമനം

കോഴിക്കോട് പുതിയറയിലുളള കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ആയി നിയമിക്കുന്നതിന് ഗവ. അംഗീകൃത ബിരുദധാരികളായ കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയ 21 നും 36 നും മദ്ധ്യേ പ്രായമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍തഥികള്‍ ബയോഡാറ്റ, ഇ.മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ മാനേജര്‍, കേരള  മദ്രസ്സാദ്ധ്യാപക ക്ഷേമിനിധി ഓഫീസ്, പുതിയറ പി.ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ മൂന്ന് വൈകീട്ട് അഞ്ചിനകം എത്തിക്കണം. കവറിന് പുറത്ത് അസി. അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തിനുളള അപേക്ഷ എന്ന് എഴുതണം. ഫോണ്‍ 0495 2720577.

വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ നിലവിലുള്ള ഒരു ക്ലര്‍ക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം ലഭിക്കണം.


Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!