National News

മണിപ്പൂര്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, എഎപി എംപിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ എഎഎപി എംപി സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍.ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ രാജ്യസഭയില്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചിരുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഢിലും സ്ത്രീകള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ ബിജെപിയും പ്രതിഷേധിച്ചു. എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.

രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി സഭകയിലേക്ക് എത്തി. പ്രധാനമന്ത്രിയോട് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം ബഹളത്തിനിടയില്‍ ലോക്സഭയും രാജ്യസഭയും രണ്ടുതവണ രാവിലെ 11 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയും നിര്‍ത്തിവച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് എംപി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍, സഞ്ജയ് സിങ് ചെയര്‍മാന്റെ പോഡിയത്തിന് അടുത്തേക്ക് നീങ്ങി, ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പേര് പറയാന്‍ പറഞ്ഞു.ഞാന്‍ സഞ്ജയ് സിംഗ് എന്ന് വിളിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയല്‍ എഴുന്നേറ്റു, സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, ”ഇത്തരത്തിലുള്ള പെരുമാറ്റം നടുത്തളത്തില്‍ വന്ന് സഭയെ തടസപ്പെടുത്തുന്നത് സഭയുടെ ധാര്‍മ്മികതയ്ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.” സഞ്ജയ് സിങ്ങിനെതിരെ ആവശ്യമായ നടപടി എടുക്കണമെന്നും അദ്ദേഹം ചെയറിനോട് ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിക്കാന്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!