Kerala News

സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം: ചോരവാർന്ന് 20കാരൻ റോഡിൽക്കിടന്നത് അരമണിക്കൂറിലേറെ, ഒടുവിൽ ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചേർത്തല കുറുപ്പംകളങ്ങര ഇരുപതുവയസുള്ള ശ്രീഭാസ്കറാണ് വാഹന അപകടത്തില്‍പ്പെട്ടത്. ആരും സഹായിക്കാനില്ലാത്തതുകൊണ്ടുതന്നെ അരമണിക്കൂറിലേറെയാണ് റോഡിൽ കിടന്നത്. ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം നടന്നത്.

ശ്രീഭാസ്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്ന് തെറിച്ച് റോഡരുകിൽവീണു. എന്നാൽ ഇവിടെനിന്ന് എഴുന്നേൽപ്പിക്കാനോ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. അരമണിക്കൂറോളമാണ് ശ്രീഭാസ്കർ റോഡരുകിൽ കിടന്നത്. തുടർന്ന് പോലീസിന്റെ സഹായത്തോടെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കൊട്ടിയം എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!