Kerala News

ഉമ്മൻ ചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; ഇന്ദിരാഭവനിൽ പൊതു ദർശനം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം രാവിലെ ഒൻപത് മണി മുതൽ പത്തര വരെ ബംഗളൂരുവിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. അവിടെ വച്ച് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കും. നിലവിൽ ബെംഗളുരുവിലുള്ള കെ സി വേണുഗോപാലടക്കമുള്ള നേതാക്കൾ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തി കാണും. നിലവിൽ ബംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ 11.30 ഓടെ ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും

ബെംഗളുരുവിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തെത്തിക്കുക. ആദ്യം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലായിരിക്കും പൊതുദർശനം. പിന്നീട് ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും.

ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലും പൊതുദർശനത്തിന് വെക്കും. ഏറെക്കാലം ഉമ്മൻ ചാണ്ടി കുടുംബത്തോടൊപ്പം കഴിഞ്ഞത് ഈ വീട്ടിലാണ്. പുതുപ്പള്ളിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിൽ കുടുംബത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും തീരുമാനം. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!