Local News

കോഴിക്കോട് എംഡിഎംഎയും ഇലക്ട്രോണിക് ത്രാസുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തലയാട് ഒരാൾ പിടിയിൽ. തലയാട് സ്വദേശി ഹർഷാദ് (36) ആണു പിടിയിലായത്. ഹർഷാദിന്റെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും വിൽപനയ്ക്കു വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

തലയാട് ഭാഗത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ പ്രധാന കണ്ണിയാണ് ഹർഷാദ്. ബാലുശേരി എസ്ഐ റഫീഖിന്റെ നേത‍ൃത്തില്‍ നടത്തിയ പരിശോധനയിലാണു ഇയാൾ പിടിവീണത്. എസ്‍സിപിഒമാരായ അജിത്ത് കുമാർ, ഷാലിമ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തലയാട് ഭാഗത്ത് പരിശോധന കർശനമായി തുടരുമെന്നു പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!