മീത്തൽ വയൽ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക മൈത്രി സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
മീത്തൽ വയൽ ക്ഷീരസംഘം പ്രസിഡന്റ് പി.എം. സജിത് അധ്യക്ഷത വഹിച്ചു.
ക്ഷീരസംഘം മുൻ പ്രസിഡന്റ് വി.കെ കണ്ണനെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി , പ്ലസ് ടു വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.
മീത്തൽവയൽ ക്ഷീര സംഘം സ്ഥാപകനും കൃഷി ഓഫീസറുമായിരുന്ന കെ.എൻ ഇബ്രാഹിമിനെ ചടങ്ങിൽ അനുസ്മരിച്ചു.
നരിപ്പറ്റ വെറ്റിനറി ഡോക്ടർ അജ്ഞന ,
കുന്നുമ്മൽ ഡയറി ഫാം ഇൻസ്പെക്ടർ മഹേഷ് കെ.കെ എന്നിവർ ക്ലാസെടുത്തു.
നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ വി നാണു,
മീത്തൽവയൽ ക്ഷീര സംഘം ഡയറക്ടർ ഇ.സി ബാലൻ, പി.രവീന്ദ്രൻ മാസ്റ്റർ
എന്നിവർ സംസാരിച്ചു. ക്ഷീര സംഘം സെക്രട്ടറി ബിജിന സ്വാഗതവും
ഡയറക്ടർ പി.കെ രമ നന്ദിയും പറഞ്ഞു.

