വാഹനങ്ങളുടെ സ്പയർ പാർട്സ് വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരി വില്പന നടത്തി വന്ന കടയുടമ പിടിയിലായി. മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട് ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്. വേങ്ങര കൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് ഇയാളെ MDMA യുമായി പിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരി വാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നത്. കടയിൽ വച്ചും വാഹനങ്ങളിൽ കറങ്ങിയും ഇയാൾ വില്പന നടത്തി വന്നിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര ഇൻസ്പക്ടർ ഹനീഫയുടെ നേത്യത്വത്തിൽ DANSAF ടീമംഗങ്ങളും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
സ്പെയർ പാർട്സ് കടയുടെ മറവിൽ ലഹരി വില്പന; എം ഡി എം എ യുമായി കട ഉടമ പിടിയിൽ

