ന്യൂഡൽഹി: ഖാദിയെ ആഗോള ബ്രൻഡായി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഷനൽ സിഇഒ ലീന നായരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചനടത്തി. കരകൗശല വിദഗ്ധരുടെ ഉന്നമനം ഖാദിയുടെ ജനകീയവത്കരികരണം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി പ്രധാനമന്ത്രി പറഞ്ഞു.
‘‘ഷനല്‍ ഗ്ലോബൽ സിഇഒ ലീന നായരുമായി ചർച്ച നടത്തി. ആഗോളവേദിയിൽ ഇന്ത്യൻ വംശജയായ ഒരാളെ കണ്ടതിൽ അഭിമാനമുണ്ട്. കരകൗശല വിദഗ്ധരുടെയും ഉന്നമനം, ഖാദിയുടെ ജനകീയവത്കരണം എന്നീ വിഷയങ്ങള്‍ ചർച്ചചെയ്തു’’– കൂടിക്കാഴ്ചയ്ക്കുശേഷം മോദി ട്വീറ്റ് ചെയ്തു.
ബിസിനസ് രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് മോദി പറഞ്ഞതായി ലീന നായർ പ്രതികരിച്ചു. ‘‘അദ്ദേഹത്തിന്റെ അർപ്പണ ബോധം പ്രശംസനീയമാണ്. ഇന്ത്യ എല്ലാവർക്കും നിക്ഷേപക ഹബായിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഖാദിയെ ആഗോള ബ്രാൻഡാക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ചചെയ്തു.’’– ലീന നായർ പറഞ്ഞു.