മടവൂര്‍ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, എക്സ് സൈസ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കേന്ദ്ര പുകയില ഉല്‍പ്പന്ന നിയന്ത്രണ നിയമത്തിന്റെ (COTPA-2003)ഭാഗമായി മടവൂര്‍ ചക്കലക്കല്‍ ഹൈസ്കൂള്‍ പരിസരത്ത് നിന്നും ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്സ്സൈസ്, പോലീസ്, സ്കൂള്‍ വിദ്യാര്‍ത്ഥികളായ JRC, SPC, Scouts & Guides, ആശാ വര്‍ക്കര്‍മാ ര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ഞവര പ്രചരണ പരിപാടിയുടെ ഭാഗമായി വിളംബര റാലി നടത്തി. തുടര്‍ന്ന് നടത്തിയ പൊതു സമ്മേളനത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ സിന്ധു മോഹന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. പങ്കജാക്ഷന് വിളംബര റാലിയും ബോധവല്‍ക്കരണ ക്ലാസും ഉത്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഹസീന ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ എ. പി. നസ്തര്‍, ഷംസിയ മലയില്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി, സ്കൂള്‍ എച്ച്. എം. ടി. പ്രകാശന് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് നടത്തിയ ബോധവല്‍ക്കരണക്ലാസ്സ് ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ മണി , എക്സ്സൈസ് ഇന്‍സ്പെക്ടര്‍ കെ. സുരേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുകയിലക്കെതിരെള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. യോഗത്തില്‍ സ്വാഗതം പി. എച്ച്. സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ . എം. വി. ജനാര്‍ദ്ദനനും, നന്ദി ജെ. എച്ച്. ഐ. സി. പ്രസാദും നിര്‍വഹിച്ചു.
മഞ്ഞവര പ്രചരണ പരിപാടിയുടെ ഭാഗമായി വിളംബര റാലി നടത്തി

