മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇവരുടെ സൗഹൃദം നിറയുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് ആരാധകരും സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡർ തോട്ടത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. താരങ്ങൾക്കൊപ്പം ചാക്കോച്ചന്റെ ഭാര്യ പ്രിയ, മകൻ ഇസഹാഖ്, മഞ്ജുവിന്റെ മാനോജറായ ബിനീഷ് എന്നിവരെയും ചിത്രങ്ങളിൽ കാണാം.

ഇറ്റ്സ് ലാവൻഡർ ടൈം’ എന്ന് കുറിച്ചാണ് സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേൾ, ഫ്രെണ്ട്സ് ഫോറെവർ എന്നിവയാണ് ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റ്. ‘ലാവൻഡറിന്റെ സുഗന്ധവും സ്നേഹവും പൊട്ടിച്ചിരികളും നിറഞ്ഞയിടം,’ എന്നാണ് ചിത്രങ്ങൾക്കൊപ്പം പിഷാരടി കുറിച്ചത്.

മാഞ്ചസ്റ്ററിൽ ഒരു അവാർഡ് ദാന ചടങ്ങിന്റെ ഭാഗമായെത്തിയതാണ് താരങ്ങൾ. മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. താരനിശയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു ശേഷം ലണ്ടൻ നഗരം ചുറ്റുകറങ്ങുന്നതിനിടയിൽ താരങ്ങൾ പകർത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.


