News Sports

ചരിത്രം കുറിച്ച് മിന്നു മണി; ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി

ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളിയെന്ന വിശേഷണം വായനാട്ട് കാരി മിന്നുമണിക്ക് സ്വന്തം. മിന്നു ഇന്ന് നടക്കുന്ന ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും.
അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങൾ കൂടി ടീമിലുണ്ട്.

പരിചയ സമ്പന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് സ്‌മൃതി മന്ദനാ നയിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ നേരിടാൻ ഇറങ്ങുന്നത്. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!