Local News

തുടർ പഠനത്തിന് സീറ്റില്ല : കുന്ദമംഗലം എ. ഇ ഓഫീസ് എംഎസ് എഫ് ഉപരോധിച്ചു

കുന്ദമംഗലം: പ്ലസ് വൺ മൂന്നാം അലോട്മെന്റ് വന്നിട്ടും മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവിശ്യത്തിന് സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചു എം. എസ്. എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജുനൈദ് സി വി അധ്യക്ഷനായ പരിപാടി എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാകിർ പാറയിൽ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ്‌ നിയോജകമണ്ഡലം ട്രഷറർ ഒ. ഹുസൈൻ, കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജന:സെക്രട്ടറി ബാബുമോൻ സംസാരിച്ചു. യാസീൻ പി.എച്.ഇ.ഡി സ്വാഗതവും അൻഫാസ് കാരന്തൂർ നന്ദിയും പറഞ്ഞു. ഉപരോധ സമരത്തിന് നിയോജകമണ്ഡലം അംഗങ്ങളായ അൻവർ വി ഇ, അമൽ മുഴാപ്പാലം, ഫാദിൽ കെ പി, ജാസിർ, സുഫിയാൻ, ഫായിസ് തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!