Kerala

കോട്ടയത്തിന് പുറമെ ഒരു മണ്ഡലം കൂടി, ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത് പത്തനംതിട്ട; അർഹതയുണ്ടെന്ന് കേരളാ കോൺഗ്രസ് (എം)

കോട്ടയം: പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരളാ കോൺഗ്രസ് (എം) തീരുമാനം. രണ്ട് സീറ്റുകൾ ചോദിക്കാനാണ് തിങ്കളാഴ്ച ചേർന്ന പാർലമെൻ്ററി പാർട്ടി യോഗത്തിലും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും നിർദേശമുയർന്നത്.

കേരളാ കോൺഗ്രസ് എമ്മിൻ്റെ സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമെ പത്തനംതിട്ടയും വേണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിൻ്റെ ആവശ്യം. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം പരിധിയിൽ പാർട്ടിക്ക് മൂന്ന് എംഎൽഎമാരുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ എന്നിവയാണ് ഈ മണ്ഡലങ്ങൾ. ഈ സാഹചര്യത്തിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് അധികമായി ചോദിക്കാൻ അർഹതയുണ്ടെന്നാണ് കേരളാ കോൺഗ്രസ് (എം) വിലയിരുത്തുന്നത്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അധിക സീറ്റ് നൽകണമെന്ന ആവശ്യം വൈകാതെ കേരളാ കോൺഗ്രസ് (എം) ഉന്നയിക്കും. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരെ പാർട്ടി ചെയർമാൻ ജോസ് കെ മാണി രംഗത്തുവന്നു.

മതധ്രുവീകരണം ലക്ഷ്യമിട്ട് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. മതപരമായ പരിഷ്കാരങ്ങൾ ഭരണകൂടം അടിച്ചേൽപ്പിക്കുന്നതിനെ നീതീകരിക്കാനാവില്ലെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

പാർലമെൻ്ററി പാർട്ടി ലീഡറും മന്ത്രിയുമായ റോഷി അഗസ്റ്റിൻ, വൈസ് ചെയർമാന്മാരായ തോമസ് ചാഴിക്കാടൻ എം പി, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, സംസ്ഥാന ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എം എൽ എമാരായ ജൊബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ട്രഷറർ എൻ എം രാജു എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!