Kerala News

ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ എറണാകുളം ജില്ലാ നേതൃത്വ സംഗമം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ശനിയാഴ്ച രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.ഒ.എം.പി.സിയുടെ നേതൃത്വ സംഗമം എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.ഡിജിറ്റൽ യുഗത്തിൽ മാധ്യമരംഗത്ത് ഓൺലൈൻ മീഡിയക്ക് സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു . പൊതുസമൂഹം ഓൺലൈൻ മാധ്യമങ്ങളെ വാർത്തകൾക്കും വിവരശേഖരണത്തിനും കൂടുതലായി ആശ്രയിക്കുന്ന കാലമാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു

സാങ്കേതിക രംഗത്തെ വളർച്ചക്കൊപ്പം മനുഷ്യന്റെ സാംസ്കാരികവളർച്ചയും ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധാർമ്മികതക്കും അസമത്ത്വത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരായ പോരാട്ടത്തിൽ പ്രധാനമായ പങ്കുവഹിയ്ക്കാൻ ഓൺലൈൻ മീഡിയക്ക് കഴിയും. എല്ലാ സമരങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയല്ല. അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള ആർജ്ജവം മാധ്യമങ്ങൾ കാണിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ചടങ്ങിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ശരിയായ വാർത്തകൾ വേഗത്തിൽ എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. വിശ്വാസ്യതയാണ് പ്രധാനം. അത് നഷ്ടപ്പെട്ടാൽ ഒരു മാധ്യമത്തിനും നിലനിൽപ്പില്ല. ദൃശ്യ മാധ്യമത്തെയും അച്ചടി മാധ്യമത്തെയും പോലെ തന്നെ വളരെ പ്രാധാന്യമുണ്ട് ഓൺലൈൻ മാധ്യമത്തിനും.

ഒ.എം.പി.സിയുടെ ലോഗോ പ്രകാശനം രമേശ് ചെന്നിത്തല നിർവഹിച്ചു . ചടങ്ങിൽ ഒ.എം.പി.സിയുടെ ദേശിയ ചെയർമാൻ ഡോ.ടി.വിനയ കുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് ഒ.എം.പി.സിയുടെ തെരഞ്ഞെടുത്ത പുതിയ ജില്ലാ ഭാരവാഹികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി.ജില്ലാ ഭാരവാഹികളായ വൃന്ദ വി നായർ, കാർത്തിക വൈഗ, സജു തരനിലം, ജബ്ബാർ വാത്തേലി, ജഗൻ ജി ഈഴവൻ, ബിജോയ്‌ ആന്റു സ്രാമ്പിക്കൽ, റഷീദ് മല്ലശ്ശേരി, അജയകുമാർ. പി., എം സിബിഗത്തുള്ള ( ജനശബ്ദം കോഴിക്കോട്) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഒ.എം.പി.സിയുടെ ദേശീയ പ്രസിഡന്റ് കെ.വി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ജനറൽ സെക്രട്ടറി ടി.ആർ ദേവൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിബി തോമസ് പ്രമേയം അവതരിപ്പിച്ചു.കേരളത്തിലെ മുഴുവൻ ഓൺലൈൻ മാധ്യമപ്രവർത്തകരെയും പിആർഡി ലിസ്റ്റിൽ ഉൾപ്പെടുത്തുക,കേരളസർക്കാർ മറ്റു മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഓൺലൈൻ മാധ്യമപ്രവർത്തകർക്കും അനുവദിച്ചു നൽകുക,ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രത്യേകം ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകിവരുന്ന അഭിപ്രായ സ്വതന്ത്ര്യം ഹനിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തിൽ അവതരിപ്പിച്ചത്.
നാഷണൽ വൈസ് പ്രസിഡന്റ് ആർ.സൂര്യ ദേവ്,നാഷണൽ സെക്രട്ടറിമാരായ അജിത ജയ്‌ഷോർ, എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം സുനിൽ ഞാറക്കൽ ചടങ്ങിൽ നന്ദി പറഞ്ഞു. സെക്രട്ടറി സുബീഷ് ലാൽ, സംസ്ഥാന ഭാരവാഹികളായ രഞ്ജിത്ത് മേനോൻ, ഇ.എസ് ഷാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നടന്ന സംസ്ഥാന കൌൺസിൽ രൂപീകരണ യോഗത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!