National News

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം കെ സുധാകരന്റെ കൂട്ടാളികളിലേക്കും

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ കൂട്ടാളികളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. മോന്‍സനെ സുധാകരന്‍ കാണാന്‍ എത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നു.

എബിനുമായി മോന്‍സന്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം കേസിലെ പ്രതികളായ മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍, ഐജി ജി.ലക്ഷമണ എന്നിവരെ ഉടനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നും നാളെയും കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!