National News

കുപ്‍വാര ജില്ലയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി സുരക്ഷാ സേന; നാല് ഭീകരരെ വധിച്ചു

വടക്കൻ കാശ്മീരിലെ കുപ്‍വാര ജില്ലയിൽ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. കുപ്‌വാരയിലെ മച്ചൽ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്.
പാക് അധീന കാശ്മീരിൽ (പിഒകെ) നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിക്കുകയായിരുന്നുവെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!