Entertainment News

തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ, ലിയോ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.

ഇപ്പോൾ, നടൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ റിലീസിനായി ഒരുങ്ങുകയാണ്. അത് ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആക്ഷൻ ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.

നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ.

അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!