News

സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബർ 19 മുതൽ


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും 

ഏറ്റവും മികച്ച കരകൗശലമേള കളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷൻ ഡിസംബർ 19 മുതൽ ജനുവരി ആറുവരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽപരം സന്ദർശകരെ ആകർഷിക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ അവാർഡ് ജേതാക്കൾ ഉൾപ്പെടെ 500 കരകൗശല വിദഗ്ധർ പങ്കെടുക്കും. ഇറാൻ, കിർഗ്ഗിസ്ഥാൻ, മൗറീഷ്യസ്, നേപ്പാൾ, ഉഗാണ്ട,  ഉസ്ബെക്കിസ്ഥാൻ, സിംബാബ്‌വേ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും കരകൗശല വിദഗ്ധർ മേളയിൽ എത്തുന്നുണ്ട്. ഡിസംബർ 19ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന്  മേളയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിനുശേഷം തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. കേരളത്തിലെ വിശിഷ്യ ഉത്തര കേരളത്തിലെ വിനോദസഞ്ചാര സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത കലകളുടെയും  കലാ കരകൗശല വിദഗ്ധരുടെയും ഉന്നമനത്തിന് ഉതകുന്നതുമാണ്‌ മേള. താരതമ്യേനെ പിന്നോക്കാവസ്ഥയിലുള്ള ഉത്തരകേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് സർഗ്ഗാലയ മുതൽക്കൂട്ടാകും. 
കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമൺ പൈതൃക ഗ്രാമങ്ങളെ ഉൾപ്പെടുത്തി പ്രത്യേകം ഒരുക്കുന്ന കളിമൺ നിർമ്മാണ പ്രദർശന പവലിയൻ ഈ മേളയുടെ സവിശേഷതയാണ്. പരമ്പരാഗത കലാപരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള റൂറൽ ആർട്ട് ഹബ് പദ്ധതിയുടെ ഭാഗമായി സർഗാലയ അന്താരാഷ്ട്ര മേളയിൽ പ്രത്യേക കരകൗശല കൈത്തറി പൈതൃക ഗ്രാമ പവലിയൻ ഒരുക്കുന്നുണ്ട്. ആദിവാസികൾക്ക് പ്രാമുഖ്യം നൽകിയുള്ള കലാവിരുന്നും ഉണ്ടായിരിക്കും.  വിനോദസഞ്ചാര വികസനത്തിൽ പുത്തൻ അധ്യായം സൃഷ്ടിക്കുന്നതിനായി മേളയുടെ ഭാഗമായി  വിവിധ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര വകുപ്പ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് കേരളസർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി അഞ്ചിന് സർഗ്ഗാലയയിൽ വച്ച് ടൂറിസം കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മേളയുടെ ഒരുക്കങ്ങൾ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കലക്ടർ സാംബശിവറാവു, യു എൽ സി സി എസ് എംഡി എസ് ഷാജു, സർഗ്ഗാലയ സി ഇ ഒ പിപി ഭാസ്കരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!