National News

തീവ്ര ഉഷ്ണതരംഗം അതിതീവ്രമായി മാറുമെന്ന കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം; ഉന്നതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അത്യുഷ്ണം തുടരുന്ന സാഹചര്യത്തിൽ സ്ഥിതി ഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. വിവിധ കാലാവസ്ഥാ ഏജൻസികൾ ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചതിനാൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നു യോഗത്തിൽ ചർച്ചയാകും.
തീവ്ര ഉഷ്ണതരംഗം അതിതീവ്രമായി മാറുമെന്നാണു കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ഉത്തർപ്രദേശ്, ബിഹാർ, തമിഴ്‌നാട്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത ചൂടിനു സാധ്യത. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സൂര്യാതപത്തെ തുടർന്നു മരണങ്ങളും സംഭവിച്ചു.

യുപിയിലെ ബല്ലിയയിൽ കടുത്ത ചൂടിൽ 54 പേർ മരിക്കുകയും 400 പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമാണു റിപ്പോർട്ട്. മരണസംഖ്യ കൂടുന്നതിനാലും പനി, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങളാൽ ചികിത്സ തേടുന്നവർ വർധിക്കുന്നതിനാലും അധികൃതർ ജാഗ്രതയിലാണ്. ചൂട് ഉയർന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മധ്യവേനലവധി പല സംസ്ഥാനങ്ങളിലും നീട്ടിയിരിക്കുകയാണ്. ഏപ്രിൽ–ജൂൺ കാലയളവിൽ ഇന്ത്യയിൽ പതിവിലേറെ ചൂട് അനുഭവപ്പെടുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!