കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് 12 -ന് കോഴിക്കോട് കെഎസ്ആർടി ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി കണ്ടക്ടറുടെ ടിക്കറ്റും പണവുമടങ്ങിയ ബാഗ് മാഷ്‌ടിച്ച് കടന്നതായിരുന്നു. തുടർന്ന് നടക്കാവ് പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പിന്നിട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് മോഷ്‍ടാവിനെ പിടികൂടാൻ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. അതേസമയം നിരവധി തവണ ഇയാൾ ഇത്തരം രീതിയിൽ മോഷണം നടത്തിയതായി പോലീസ് വ്യക്തമാക്കി.

