Kerala Local News

ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരൻ പിടിയിൽ

കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച ലഹരി മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരൻ പിടിയിൽ. തമിഴ്‍നാട് റായ്പൂർ തിരുപ്പൂരിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉഗവു ഇക്കേച്ചുക്വു ( ugwu ikechuwu 35) എന്ന യുവാവാണ് പോലീസ് പിടിയിലായത്. അബൂജ എന്ന സ്ഥലത്തു നൈജീരിയയിലാണ്.

കുന്ദമംഗലം സിഐ എസ് എച്ച്ഒ യുസഫ് നടത്തറമ്മലിന്റെ നേത്രത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കോഴിക്കോട് നോർത്ത് അസിസന്റ് കമീഷണർ സുദർശൻന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഏപ്രിൽ 10 നായിരുന്നു ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് കടത്തുകയായിരുന്ന സഹദ്, നസ്ലിൻ എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് സംഘവും കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇവരുടെ കയ്യിൽ നിന്ന് 372 ഗ്രാം എം ഡി എം എ യാണ് പിടിച്ചെടുത്തത്. കൂടാതെ മയക്ക് മരുന്ന് കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. കേരളത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയായിരുന്നു കുന്ദമംഗലത്ത് നടന്നത്.

പ്രതികൾ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ബാംഗ്ലൂരിലെ രാജ്യാന്തര ബന്ധമുള്ള മൊത്ത കച്ചവടക്കാരിൽ നിന്നും വാൻ തോതിൽ വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ സഹദും നസ്ലിനും.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർക്ക് ബാംഗ്ലൂരിൽ വെച്ച് നൈജീരിയൻ മയക്ക് മരുന്ന് സംഘത്തിൽ നിന്നാണ് മാരക ലഹരിമരുന്ന് കിട്ടുന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലേക്ക് പോലീസ് കേസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്.

പറയുന്ന ലൊക്കേഷനിൽ ഇവർ മയക്ക് മരുന്ന് എത്തിക്കുകയും പണം ഗൂഗിൾ പേ വഴിയുമാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സാമ്പിൾ നോക്കാൻ എന്ന രീതിയിൽ പോലീസ് ആവശ്യക്കാർ എന്ന മുഖേനയാണ് പ്രതികളിലേക്ക് എത്തുന്നത്. തുടർന്ന് ഇവർ തിരിപ്പൂരിൽ എത്തിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മാസങ്ങളോളം നിരീക്ഷണം നടത്തിയതിന് ശേഷണമാണ് എസ്എച്ച്ഓ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതു കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തും. എസ് ഐ മുഹമ്മദ് അഷ്‌റഫ്, എ എസ് ഐ അബ്ദു റഹിമാൻ, പ്രശോബ്, വിജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!