സലാല: പ്രവാസി മലയാളി ഒമാനിലെ സലാലയിൽ വെച്ച് മരണപ്പെട്ടു. കോഴിക്കോട്, നന്മണ്ട, ചീക്കിലോട് സ്വദേശി കിഴക്കേലത്തോട്ട് കുട്ടി അസ്സൽ മകൻ അബ്ദുല്‍ ജമാല്‍ ആണ് മരിച്ച്. 52 വയസായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണം. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കുന്നില്ല. മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സലാലയിലെ അല്‍ മഷൂറിന് സമീപം ഹോട്ടല്‍ തുറങ്ങുന്നതിനായി മാസങ്ങൾക്ക് മുമ്പാണ് അബ്ദുല്‍ ജമാല്‍ ഒമാനിലെത്തിയത്. മാതാവ്: കദീജ. ഭാര്യ: ഷൈമ. മക്കള്‍: ബാദുഷ, ഷബീഹ ഫാത്തിമ. സുല്‍ത്താന്‍ ഖബൂസ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ഹൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്.

