National News

പങ്കാളിയെ കൊലപ്പെടുത്തി ഫ്ലാറ്റിൽ സൂക്ഷിച്ച സംഭവം; കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതായി പോലീസ്

പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ മനോജ് സാനെ കൊലപാതകശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതായി പോലീസ്. മൃതദേഹം ഉപേക്ഷിക്കാൻ ഏത് രീതി സ്വീകരിക്കണമെന്ന് അറിയാൻ സാനെ ഗൂഗിളിൽ നിരവധി തിരച്ചിലുകളും നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ മീരാറോഡ് ഇൗസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാംനിലയിൽ ഒപ്പം താസമിച്ചിരുന്ന സരസ്വതി വൈദ്യയെ ആണ് മനോജ് സാനെ കൊലപ്പെടുത്തിയത്.

ചോദ്യം ചെയ്യലിനിടെ സാനെ പലതവണ മൊഴി മാറ്റി പറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിനുശേഷം ജൂൺ 4ന് പ്രതി ഒരു ഹാർഡ്‌വെയർ കടയിൽനിന്ന് ഇലക്ട്രിക് കട്ടർ (ചെയിൻസോ) വാങ്ങിയിരുന്നു, ഇത് ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയത്. ഇതിന്റെ ചെയിൻ ഇടയ്ക്ക് ഊരിപോയതിനാൽ വാങ്ങിയ അതേ കടയിൽ തന്നെ നന്നാക്കുന്നതിനായി കൊണ്ടുപോയി.

കട്ടർ പൂർണ്ണമായും വൃത്തിയാക്കിയതിനാൽ ഇത് എന്തിനാണ് ഉപയോഗിച്ചതെന്ന് കടയിലുള്ളവർക്ക് ഉൾപ്പെടെ മനസ്സിലായില്ല. മൃതദേഹത്തിൽനിന്നു ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാൻ എന്തുചെയ്യണമെന്ന് ഗൂഗിളിൽ തിരഞ്ഞ പ്രതി, പ്രദേശത്തെ ഒരു കടയിൽനിന്ന് അഞ്ച് കുപ്പി നീലഗിരി എണ്ണ വാങ്ങിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!