Kerala News

ജനങ്ങൾ കണ്ട സിപിഎമ്മിന്റെ മുഖം മാറിയിരിക്കുകയാണ്, ക്രിമിനലുകളെ അവർ സംരക്ഷിക്കുന്നു: കെ സുധാകരൻ

കണ്ണൂർ: സി പി എം കള്ളൻമാരുടെയും കൊള്ളക്കാരുടെയും വർഗീയ വാദികളുടെയും കൂടാരമായി മാറിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തോട്ടടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി പി എമ്മിന്റെ പൊതു നയം ക്രിമിനലുകളെ സംരക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികളുടെ പാർട്ടിയെന്ന പാർട്ടിയുടെ മുഖം മാറിയിരിക്കുകയാണ്.

പ്രതീക്ഷയോടു കൂടി ജനങ്ങൾ കണ്ട സി പി എമ്മിന്റെ മുഖം മാറിയിരിക്കുകയാണ്. പാർട്ടി തകരുകയാണ്. എല്ലായിടത്തും ഇവർ സംരക്ഷിക്കുന്നത് കൊള്ളക്കാരെയും ഗുണ്ടകളെയുമാണ്. ഇതു തിരുത്താൻ സി.പി.എം തയ്യാറാകണം ഗോവിന്ദൻ മാസ്റ്റർക്ക് വാവിനും സംക്രാന്തിക്കും എന്തെങ്കിലും തോന്നിയിട്ടു പറഞ്ഞിട്ട് കാര്യമില്ല. ഇതു തിരുത്താനുള്ള അവസാന അവസരമാണ് സി പി എമ്മിന്.

പോലീസ് എസ്.എഫ്.ഐ യെന്ന് കേട്ടാൽ ആ ഭാഗം തിരിഞ്ഞു നോക്കുന്നില്ല. വിദ്യയ്ക്ക് ഒറ്റയ്ക്കൊത്തും വ്യാജ രേഖയുണ്ടാക്കാൻ കഴിയില്ല. ആരുടെയൊക്കയോ പിൻതുണയുണ്ട്. അവരെ കണ്ടെത്തണം. പക്ഷെ ഒരു അന്വേഷണവും നടക്കുന്നില്ല.

പൊലീസ് എസ്.എഫ്.ഐ-ഡി. വൈ.എഫ്.ഐ എന്നു കേട്ടാൽ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല ഇങ്ങന ഒരു നാടിന് എത്ര കാലം മുൻപോട്ടു പോകാൻ കഴിയും. എത്ര കാലം സത്യം മൂടി വയ്ക്കാൻ കഴിയും. പാർട്ടി ഈ കാര്യത്തെ കുറിച്ചു പുനരാലോചിക്കണമെന്നും ഇതു തന്റെ സ്നേഹ പുരസരമുള്ള അഭ്യർത്ഥനയാണെന്നും കെ.സുധാകരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!