ആരാമ്പ്രം; കുട്ടികളെയും പൂക്കളെയും ഏറെ സ്‌നേഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്‍മദിനത്തില്‍ ആരാമ്പ്രം ഗവ:സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ശ്രദ്ധേയമായി. നെഹ്‌റു തൊപ്പി ധരിച്ചും ഷര്‍ട്ടില്‍ റോസാപുഷ്പവുമായി കുരുന്നുകള്‍ ആരാമ്പ്രം അങ്ങാടിയില്‍ നടത്തിയ ശിശുദിന റാലി വര്‍ണാഭമായി. പ്ലക്കാര്‍ഡുകളും ശിശുദിന മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ ആവേശപൂര്‍വം റാലിയില്‍ പങ്കെടുത്തു.
മടവൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന മുഹമ്മദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, ഹെഡ്മാസ്റ്റര്‍ വി.കെ. മോഹന്‍ ദാസ്, പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍, സ്റ്റാഫ് ‘ സെക്രട്ടറി കെ.അബ്ദുല്‍ ശുക്കൂര്‍, പി.കെ.ഹരിദാസന്‍, പി.ജയപ്രകാശ്, വി.ടി.ഹഫ്‌സ, കെ.സുമ, കെ.കെ. രമ്യ, പി. നിമ്‌ന, കെ.സി.അനില, ഹിസാന ഫെമി എന്‍.കെ, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഫിദാദ് ഡപ്യൂട്ടി ലീഡര്‍ ദിയ ഷെറിന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
ചാച്ചാജിയുടെ സ്‌നേഹ സ്മരണകള്‍ ഉണര്‍ത്തി ആരാമ്പ്രം ഗവ.സ്‌കൂളില്‍ ശിശുദിനാലോഷം

