കുന്ദമംഗലം: ആളൊഴിഞ്ഞ പ്രദേശം മാലിന്യ മാഫിയയുടെ സങ്കേതമായി മാറുന്നു. പിലാശ്ശേരി റോഡ് കൊട്ടാരം സ്റേറപ്പ് മുതൽ പൊയ്യ പ്രദേശതാണ് വിവിധതരം മാലിന്യങ്ങൾ അടിഞ്ഞ് കൂടിയിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെയുണ്ടെന്നും ജനദ്രോഹപരമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കീർത്തി റസിഡൻസ് അസോസിയേഷൻ കുന്ദമംഗലം പോലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളികളും അസോസിയേഷൻ അംഗങ്ങളും മഴക്കാല ശുചീകരണം നടത്തിയ പ്രദേശത്താണ് വീണ്ടും മാലിന്യങ്ങൾ തള്ളിയത്.