National News

പെർഫോമൻസ്‍ ലിസ്റ്റ് പുറത്ത് വിട്ടില്ല; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് നോമിനേഷൻ കൊടുക്കാനാകാതെ സ്ഥാനാർത്ഥികൾ

യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. ദേശീയ നേതൃത്വം പെർഫോമൻസ് ലിസ്റ്റ് പുറത്തു വിടാത്തതിനാൽ സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ നൽകാൻ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്.

ജൂൺ ഒന്ന് മുതൽ പതിനാല് വരെയാണ് നോമിനേഷൻ നൽകാനുള്ള സമയം. എന്നാൽ പെർഫോമൻസ് ലിസ്റ്റ് പുറത്തു വിടാത്തതിനാൽ ആർക്കും നോമിനേഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. പെർഫോമൻസ് ലിസ്റ്റിനെ പറ്റി ഒരു സൂചനയും ദേശീയ നേതൃത്വം നൽകാത്തതിനാൽ എന്തു ചെയ്യും എന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് സ്ഥാനാർത്ഥികൾ.യൂത്ത് കോൺഗ്രസ് നാഥനില്ല കളരിയായി മാറിയെന്നാണ് സ്ഥാനാർത്ഥികളുടെ ആക്ഷേപം.

എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾക്കിടയിലും സ്ഥാനാർത്ഥികൾ തമ്മിൽ സമവായം ആയിട്ടില്ല എന്നുള്ളത് മറ്റൊരു വസ്തുത. പുതിയ സംസ്ഥാന പ്രസിഡൻറ് ആരാവണമെന്ന് ഇപ്പോഴും ഗ്രൂപ്പുകൾ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയംഗം ജെ.എസ് അഖിൽ, കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പ് പരിഗണിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!