National News

‘മുൻ എംപിയെ തിരയുന്നവർ യുഎസുമായി ബന്ധപ്പെടുക’: രാഹുലിനെ ട്രോളിയ സ്മൃതിയുടെ പോസ്റ്റ് വൈറൽ

ന്യൂഡൽഹി ∙ ‘കാൺമാനില്ല’ എന്ന് തന്നെക്കുറിച്ച് വിമർശന ട്വീറ്റിട്ട കോൺഗ്രസിനു ശക്തമായ ഭാഷയിൽ മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ട്വീറ്റിന്, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉന്നമിട്ടാണു സ്മൃതിയുടെ പരിഹാസം.

മേയ് 31ന് വൈകിട്ട് 5 മണിയോടെയാണ് കേന്ദ്രമന്ത്രി സ്മൃതിയെ കാൺമാനില്ലെന്നു ഫോട്ടോ സഹിതം കോൺഗ്രസ് ട്വീറ്റ് ചെയ്തത്. ‘‘ഓ, ദൈവീക രാഷ്ട്രീയ ജീവിയേ, ഞാൻ സിർസിര ഗ്രാമം, സലോൺ നിയമസഭാ മണ്ഡലം, അമേഠി ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിൽ നിന്ന് ധുരൻപുരിലേക്ക് പുറപ്പെട്ടു. അമേഠിയിലെ മുൻ എംപിയെ തിരയുന്നെങ്കിൽ ദയവായി യുഎസുമായി ബന്ധപ്പെടുക.’’– എന്നായിരുന്നു കോൺഗ്രസ് ട്വീറ്റ് പങ്കുവച്ച് സ്മൃതിയുടെ മറുപടി.

6 ദിവസത്തെ യുഎസ് പര്യടനത്തിലാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ‘‘ദൈവത്തേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്ന ഒരാൾ ഇന്ത്യയിലുണ്ട്. നരേന്ദ്ര മോദി എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തുകിട്ടിയാൽ ദൈവത്തെയും മോദി പഠിപ്പിച്ചുകളയും’’ എന്നാണ് കലിഫോർണിയയിലെ സാന്താ ക്ലാരയിൽ ഇന്ത്യൻ സദസ്സിനു മുന്നിൽ രാഹുൽ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!