ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ തോമസ് രംഗത്ത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോ തന്‍റെ നിലപാട് തുറന്നു പറഞ്ഞത്. അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ് ഗുസ്‌തി താരങ്ങൾ. ഒരു
ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടായെന്ന് ടൊവിനോ വ്യക്തമാക്കി.
ടോവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്
അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണു , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ. They should be heard & their demands should be considered .Keep aside their achievements and accolades , but there is a justice that each and every citizen of this nation deserves and that justice should not be delayed , never be denied !
അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെടലുമായി അന്താരാഷ്‍ട്ര ഒളിമ്പിക് കമ്മിറ്റി രംഗത്തെത്തി. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഉടൻ ചർച്ച നടത്തും.

