യു എസ് തലസ്ഥാനമായ വാഷിംഗ്ടണിൽ വളർത്തമ്മ കാറിൽ ഉപേക്ഷിച്ച ഒന്നര വയസുകാന് ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിലേറെ കാറിൽ കിടന്ന കുഞ്ഞ് കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്.കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്നാണ് വളർത്തമ്മയുടെ വാദം.
ബുധനാഴ്ച രാവിലെ 8 മണിയോടെ വാഷിംഗ്ടണിലെ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ ജോലിക്കായെത്തിയ സമയത്താണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകുന്നേരം അഞ്ചു മണിയോടെ തിരിച്ചെത്തിയപ്പോളേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. .
കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടകോമയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുയല്ലപ്പിലെ താപനില 70-നും 75-നും ഇടയിലാണെന്നും എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോൾ കാറിന്റെ ആന്തരിക താപനില 110 ഡിഗ്രിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിലെ ഒരു സാമൂഹിക പ്രവർത്തകയാണ് വളർത്തമ്മ. ഇവരും കുടുംബവും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റം ചുമത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.