Kerala

പുൽപള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പരാതിക്കാരന്റെ ആത്മഹത്യ: ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.എബ്രഹാം അറസ്റ്റിൽ

പുൽപള്ളി∙ വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.എബ്രഹാം കസ്റ്റഡിയിൽ.

പുലർച്ചെ ഒരു മണിക്കാണ് പുൽപള്ളിയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ്പകള്‍ നല്‍കിയത് നിയമപരമായി ആണെന്ന് കെ.കെ. ഏബ്രഹാം പ്രതികരിച്ചു.

അതിനിടെ വായ്പാ തട്ടിപ്പ് കേസിൽ ആരോപണവുമായി മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് രംഗത്തവന്നു. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് ടി.എസ്.കുര്യൻ. മുൻ ഭരണസമിതി പ്രസിഡന്റും സഹായിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

കോടികളാണ് കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിൽ തട്ടിയെടുത്തതെന്നും ടി.എസ്.കുര്യൻ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ആത്മഹത്യ ചെയ്ത കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി പുൽപള്ളിയിൽ റാലി നടത്താനാണ് ബന്ധുക്കളുടെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം.

പുൽപള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രൻ നായരുടെ മൃതദേഹം മുൻ ഭരണസമിതി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാമിന്റെ വീടിന് മുന്നിൽ എത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

രാജേന്ദ്രൻ നായരുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കും വരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ആക്ഷൻ കമ്മിറ്റി. അതേസമയം രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ മറ്റുള്ളവരുടെയും കടബാധ്യത കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും കോൺഗസ് നേതൃത്വം മറുപടി പറയണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!