National News

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു; ഇതര മതസ്ഥരായ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം

സംസ്ഥാനത്ത് ഇനി സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന് \ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ കർണാടകയിലെ ചിക്കബെല്ലാപുരയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. ഒരു ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം മർദിച്ചതായി ദേശിയ മാധ്യമം ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ബുധനാഴ്ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടി തന്റെ സഹപാഠിയായ മുസ്ലിം പെണ്കുട്ടിയോടൊത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു സംഘം യുവാക്കൾ ഹോട്ടലിൽ അതിക്രമിച്ച് കയറി സഹപാഠികളെ മർദിക്കുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ പെൺകുട്ടി സംഘത്തെ തടയാൻ ശ്രമിക്കുന്നത് കാണാം.

സംഭവത്തിൽ പെൺകുട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!