National

കർണാടകത്തിൽ നാളെ സത്യപ്രതിജ്ഞ; ഗവർണറെ കണ്ട് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും

കർണാടകത്തിൽ കോൺഗ്രസ് സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ഇരുവരും ഗവർണർ താവര്‍ചന്ദ് ഗഹ്‌ലോത്തിനെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.

വ്യാഴാഴ്ച വൈകീട്ടു ബെംഗളൂരുവിൽ നടന്ന നിയമസഭാകക്ഷിയോഗത്തിൽ സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിനുള്ള വേദി കൂടിയായേക്കും.

അതേസമയം കര്‍ണാടക മന്ത്രിസഭയുെട സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി വിജയന് ക്ഷണമില്ല. അരവിന്ദ് കേജ്‌രിവാളിനും ക്ഷണമില്ല. പ്രതിപക്ഷപാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയാണ് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ്. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെന്നും വിശദീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!